നമ്മുക്ക് നിക്ഷേപകരെ കണ്ടെത്താം

ഒരു ബിസിനസ്സ് തുടങ്ങുപ്പോൾ നമ്മൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് നിക്ഷേപകരെ കണ്ടെത്തുക എന്നത് ആരെയും ആകർഷിക്കുന്ന ബിസിനസ്സ് ആശയം ഉണ്ട് , പക്ഷേ നിക്ഷേപകരെ കിട്ടുന്നില്ല ഇതാണോ നിങ്ങളുടെ പ്രശ്നം ? പരിഹാരം ഉണ്ട്. നിങ്ങൾ നിക്ഷേപകരെ സമീപിക്കുമ്പോൾ ബിസിനസ്സ് ആശയം നല്ല രീതിയിൽ അവതരിപ്പിക്കുന്നുണ്ടാകും അവർക്ക് അത് നന്നായി ഇഷ്ട്ടപെടുന്നു പക്ഷെ അവർ നിക്ഷേപിക്കാൻ തയ്യാർ അല്ല , നിങ്ങൾ ആലോചിച്ചിട്ടുണ്ടോ എന്തുകൊണ്ടെന്ന്. നിങ്ങളുടെ ബിസിനസ്സ് ആശയം അവർ ഇഷ്ട്ടപെടുന്നു വിജയ സാധ്യതയും നിങ്ങൾ വിവരിച്ച് കൊടുക്കുന്നു എന്നാൽ നിക്ഷേപിക്കാൻ ആരും തയ്യാർ അല്ല നിങ്ങൾ ഒരു നിക്ഷേപകരെ തേടുന്നതിന്ന് മുൻപ് നിങ്ങൾ ഒരു നിക്ഷേപകൻ ആവുക. ആദ്യം നിങ്ങളുടെ ബിസിനസ്സിൽ നിങ്ങൾ നിക്ഷേപിച്ച് ഒരു വർഷം മുന്നോട്ട് കൊണ്ടുപോകുക കാരണം പണം ഇറക്കിയ ഒരാൾ ബിസിനസ്സിനെ നടത്തികൊണ്ട് പോകുന്നതുപോലെ നിക്ഷേപം ഇല്ലാത്ത ഒരാൾ ചെയ്യില്ല. പണം നിക്ഷേപിച്ച വ്യക്തി തൻറ്റെ പണം എത്രയും വേഗം ബിസിനസ്സിൽ നിന്നും തിരികെ കൊണ്ട് വരാൻ വേണ്ടി പ്രയത്...