സോഷ്യൽ മീഡിയ ഉപയോഗിച്ച് എങ്ങനെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യാം


ഏകദേശം 3 ബില്ല്യൺ സജീവ ഉപയോക്താക്കളുണ്ട് ഫേസ്ബുക് എന്ന സോഷ്യൽ മീഡിയക്ക് , ദിവസവും പത്രം വായിക്കുന്നവരുടെ എണ്ണം വിരലിലെണാം , പത്ര കമ്പനികൾ വരിക്കാരുടെ കണക്കു പറയുമ്പോ വിചാരിക്കണ്ട ഇത്രയും ആളുകൾ പത്രം വായിക്കുന്നുവെന്ന്  . പണ്ട് ഒരു കപ്പ് കാപ്പിയും പിന്നെ വായിക്കാൻ പത്രവും ആയിരുന്നു നമ്മുടെ ശീലം എങ്കിൽ, ഇന്ന് പത്രത്തിന് പകരം ഫേസ്ബുക്ക് ആണ് . എല്ലാം മാറുകയാണ്,


സ്മാർട്ട് ഫോണും , ഇന്റർനെറ്റും ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന സ്ഥിതിയാണ് . വലിയ കമ്പനികൾ 75% പരസ്യകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആണ് കൊടുക്കുന്നത് , പുതിയ പ്രോഡക്ട്  വിപണിയിൽ ഇറക്കുന്നതും പ്രൊമോട്ട് ചെയ്യുന്നതും സോഷ്യൽ മീഡിയ വഴി തന്നെ . സോഷ്യൽ മീഡിയ ഉപയോഗിച്ച് ഉപഭോക്താക്കളുടെ പ്രതികരണം കമ്പനികൾക്ക് എത്രയും വേഗത്തിൽ മനസിലാക്കാനും , മാറ്റങ്ങൾ വരുത്തുവാനും കഴിയും.

എന്ത് കൊണ്ട് നമ്മുക്ക്  ഇതുപോലെ നമ്മുടെ ഉൽപ്പന്നങ്ങൾ പ്രൊമോട്ട് ചെയ്യുകയും വിറ്റഴിക്കുകയും ചെയ്തുകൂടാ  ?



നമ്മുടെ ചെറുകിട ബിസിനസ്സിനെയും ഉൽപ്പന്നങ്ങളും  എങ്ങനെ പ്രൊമോട്ട് ചെയ്യാം അതിൻറ്റെ സാധ്യതകൾ എന്തൊക്കെ എന്ന് പരിശോധികാം.

1 . ശരിയായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം  തിരഞ്ഞെടുക്കുക 

ഓരോ ദിവസവും പുതിയ പുതിയ സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ കൂണ് പോലെ ഉണ്ടായികൊണ്ട് ഇരിക്കുമ്പോൾ , അതിൽ നിന്നും നല്ലത് ഏത് എന്ന് തിരഞ്ഞെടുക്കാൻ വലിയ വിഷമമാണ് .

പ്രധാനമായി നിങ്ങൾ പ്ലാറ്റ്‌ഫോം  തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ബിസിനസ്സിനെയും കസ്റ്റമേഴ്സിനെയും പരിഗണിക്കേണ്ടതാണ് . നിങ്ങൾ  ടാർഗറ്റ് ചെയ്യുന്ന കസ്റ്റമേഴ്സ് ഏത് സോഷ്യൽ മീഡിയയാണ് ഉപയോഗിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് അതിൽ പിന്തുടരുക .

2 . ആശയവിനിമയം പ്രോത്സാഹിപ്പിക്കുക.

ആളുകൾ‌ വായിക്കാൻ‌ താൽ‌പ്പര്യപ്പെടുന്ന ഉള്ളടക്കം പോസ്റ്റുചെയ്യുക, മറ്റ് ഉപയോക്താക്കളുടെ പോസ്റ്റുകളിൽ‌ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും അത്  മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.

3 . വീഡിയോകൾ ഷെയർ ചെയ്യുക

ഒരു പോസ്റ്റ് വായിക്കുന്നതിനെക്കാൾ ഒരാൾ ഇഷ്ട്ടപ്പെടുന്നത്ത് അതിൻറ്റെ  ദൃശ്യവൽക്കരണമാണ് (visualization), മികച്ച പ്രതികരണം ലഭിക്കുന്നതിന് രസകരവും വിവരണാത്മകവുമായ വീഡിയോകൾ നിർമ്മിച്ച്  ഷെയർ ചെയ്യുക .

4 . നിങ്ങളുടെ ടാർഗെറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

    കമ്മ്യൂണിറ്റി രൂപപ്പെടുത്തുക
            നിങ്ങളുടെ പ്രോഡക്റ്റ് ഇഷ്ട്ടപെടുന്ന അതിനോട് താല്പര്യം ഉള്ളവരെ ഉൾപ്പെടുത്തി ആയിരിക്കണം കമ്മ്യൂണിറ്റി രൂപംനൽകേണ്ടത് . മറ്റു കമ്മ്യൂണിറ്റികളിൽ അംഗം ആവുക , അതിലൂടെ നമ്മുടെ പോസ്റ്റുകളെ അതികം ആളുകളിലേക്ക് എത്തിക്കാനും മറ്റുള്ളവർ ഷെയർ ചെയ്യുന്ന രൂപത്തിൽ നമ്മുടെ പോസ്റ്റുകളെ മാറ്റാനും അതുവഴി നമ്മുടെ പ്രോഡക്റ്റ് നല്ല രീതിയിൽ കസ്റ്റമേഴ്സിലേക്ക്  എത്താനും  സഹായിക്കുന്നു .

മുകളിൽ നൽകിയിരിക്കുന്ന ഓരോ വസ്തുതകളും  വ്യത്യസ്തമായ സാഹചര്യങ്ങളിൽ പരീക്ഷിച്ചതും വിജയം കണ്ടെത്തിയതുമാണ് .

---------  കരുതലോടെ മുന്നേറുക വിജയം കൈവരിക്കുക  --------


Rijas Majeed
Business Analyst
rijasmajeed1990@gmail.com
+91 8547880736




Comments

Popular posts from this blog

ലോക്ക് ഡൗണിനു ശേഷം എങ്ങനെ രക്ഷപെടുത്താം നമ്മുടെ ബിസിനസ്സിനെ

നമ്മുക്ക് നിക്ഷേപകരെ കണ്ടെത്താം