സാങ്കേതികവിദ്യയുടെ സഹായത്തോടെ എങ്ങനെ നമ്മുടെ ബിസിനസ്സിനെ വളർത്താം
ബിസിനസ്സിൽ നമ്മൾ പരമ്പരാഗതമായി പിന്തുടരുന്ന രീതികളുണ്ട് എന്നാൽ കൊറോണ വൈറസ് എന്ന മഹാമാരിക്ക് മുമ്പിൽ ഈ ലോകം പതറി നിൽക്കുമ്പോൾ , നമ്മുടെ പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമായി ചിന്തിച്ചാൽ മാത്രമേ നമ്മുക്ക് മുന്നോട് സഞ്ചരിക്കാൻ കഴിയുകയുള്ളു . എല്ലാം വിരൽ തുമ്പിൽ വേണമെന്ന് വാശിപിടിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മുടെ പഴഞ്ചൻ രീതിയുമായി നില്കുന്നത്. കസ്റ്റമേഴ്സിനെ നമ്മുടെ സ്ഥാപനത്തിലേക്ക് സ്വീകരിക്കേണ്ടത് അവർക്ക് എന്താണോ വേണ്ടത് അത് എവിടെ ഉണ്ടെന്ന് പറഞ്ഞായിരിക്കണം . കസ്റ്റമേഴ്സിന് നമ്മളെയല്ല നമ്മുക്ക് കസ്റ്റമേഴ്സിനെയാണ് ആവശ്യം . അതുകൊണ്ട് നമ്മുക്ക് മാറാം കസ്റ്റമേഴ്സിന് എന്താണ് ആവശ്യം അത് ചെയ്തത്കൊണ്ട് . ലോക്ക് ഡൗൺ സമയത്ത് നമ്മൾ കണ്ടതാണ് ഹോം ഡെലിവറി പോലുള്ള സൗകര്യങ്ങൾ നൽകിക്കൊണ്ട് വലിയ ഷോപ്പുകൾ പിടിച്ചു നിന്നത് , ലോക്ക് ഡൗണിനു ശേഷം ഈ സൗകര്യം നമ്മുടെ ബിസിനസ്സിലും വലിയ മുതൽമുടക്ക് ഇല്ലാതെ സാങ്കേതികവിദ്യയുടെ (Technology) സഹായത്തോടെ വിപുലമായി നമ്മുക്ക് ആരംഭിക്കാം , നമ്മുടെ ബിസിനസ്സിനു അധിക ചെലവ് വരാത്ത രീതിയിലും , മറ്റു ക...