സാങ്കേതികവിദ്യയുടെ സഹായത്തോടെ എങ്ങനെ നമ്മുടെ ബിസിനസ്സിനെ വളർത്താം
ബിസിനസ്സിൽ നമ്മൾ പരമ്പരാഗതമായി പിന്തുടരുന്ന രീതികളുണ്ട് എന്നാൽ കൊറോണ വൈറസ് എന്ന മഹാമാരിക്ക് മുമ്പിൽ ഈ ലോകം പതറി നിൽക്കുമ്പോൾ, നമ്മുടെ പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമായി ചിന്തിച്ചാൽ മാത്രമേ നമ്മുക്ക് മുന്നോട് സഞ്ചരിക്കാൻ കഴിയുകയുള്ളു . എല്ലാം വിരൽ തുമ്പിൽ വേണമെന്ന് വാശിപിടിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മുടെ പഴഞ്ചൻ രീതിയുമായി നില്കുന്നത്.
കസ്റ്റമേഴ്സിനെ നമ്മുടെ സ്ഥാപനത്തിലേക്ക് സ്വീകരിക്കേണ്ടത് അവർക്ക് എന്താണോ വേണ്ടത് അത് എവിടെ ഉണ്ടെന്ന് പറഞ്ഞായിരിക്കണം . കസ്റ്റമേഴ്സിന് നമ്മളെയല്ല നമ്മുക്ക് കസ്റ്റമേഴ്സിനെയാണ് ആവശ്യം . അതുകൊണ്ട് നമ്മുക്ക് മാറാം കസ്റ്റമേഴ്സിന് എന്താണ് ആവശ്യം അത് ചെയ്തത്കൊണ്ട് .
ലോക്ക് ഡൗൺ സമയത്ത് നമ്മൾ കണ്ടതാണ് ഹോം ഡെലിവറി പോലുള്ള സൗകര്യങ്ങൾ നൽകിക്കൊണ്ട് വലിയ ഷോപ്പുകൾ പിടിച്ചു നിന്നത് , ലോക്ക് ഡൗണിനു ശേഷം ഈ സൗകര്യം നമ്മുടെ ബിസിനസ്സിലും വലിയ മുതൽമുടക്ക് ഇല്ലാതെ സാങ്കേതികവിദ്യയുടെ (Technology) സഹായത്തോടെ വിപുലമായി നമ്മുക്ക് ആരംഭിക്കാം , നമ്മുടെ ബിസിനസ്സിനു അധിക ചെലവ് വരാത്ത രീതിയിലും , മറ്റു കമ്പനികളുമായി സഹകരിച്ചുകൊണ്ടും എങ്ങനെ നമ്മുടെ സെയിൽസ് വർദ്ധിപ്പിക്കാം എന്നതിനുള്ള ചില നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
- Google My Business Account
- E Commerce Website & Mobile App
- JustDial/ Sulekha പോലുള്ള ഓൺലൈൻ പോർട്ടലുകളിൽ ലിസ്റ്റ് ചെയ്യുക
- Amazon, Flipkart, Paytm തുടങ്ങിയ ഇ-കൊമേഴ്‌സ് പോർട്ടലുകളിൽ നിങ്ങളുടെ ഉൽപ്പന്നം/ സേവനം ലിസ്റ്റ് ചെയ്യുക
- ഭക്ഷ്യ വ്യവസായത്തിന്റെ കാര്യത്തിൽ Zomato, Swiggy തുടങ്ങിയ ഡെലിവറി പ്ലാറ്റ്‌ഫോമുകളിൽ നിങ്ങളുടെ ഹോട്ടൽ ലിസ്റ്റ് ചെയ്യുക
- UPI, IMPS, net banking, credit cards, wallet payments എന്നിവ പോലുള്ള ഓപ്ഷനുകൾ വഴി പേയ്‌മെന്റ് സ്വീകരിക്കുക
ഓരോ പ്രതിസന്ധിയും അദൃശ്യമായ ചില അവസരങ്ങൾ നൽകുന്നു. ഓരോ പ്രതിസന്ധിയും നമ്മുടെ പ്രതിരോധത്തിൻറ്റെ പരിധിയെ പരിശോധിക്കുന്നു. നമ്മുക്ക് മുന്നിൽ വരുന്ന ഓരോ അവസരങ്ങളും പ്രയോജനപ്പെടുത്തി കരുതലോടെ വിജയിച്ച് മുന്നേറുക.
Rijas Majeed
Business Analyst
rijasmajeed1990@gmail.com
+91 8547880736
Business Analyst
rijasmajeed1990@gmail.com
+91 8547880736
Comments
Post a Comment