ലോക്ക് ഡൗണിനു ശേഷം എങ്ങനെ രക്ഷപെടുത്താം നമ്മുടെ ബിസിനസ്സിനെ


ലോക്ക് ഡൗൺ കാരണം നമ്മുടെ നാട്ടിലെ അല്ല ലോകത്തിലെ തന്നെ സാമ്പത്തിക മേഖല തകർന്നു കൊണ്ടിരിക്കുകയാണ് . ഒരു അവസ്ഥയിൽ എങ്ങനെ നമ്മുടെ ബിസിസ്സിനെ കരകയറ്റം എന്ന് നമ്മുക്ക് ഒന്ന് ചിന്തിക്കാം ,


നമ്മൾ സ്വാർത്ഥർ ആവുകയല്ല ഇവിടെ നമ്മുടെ ജോലിക്കാർ നമ്മുടെ ബിസിസ്സിസ്സ് കാരണം ജീവിക്കുന്ന കുറെ ആളുകൾ അവർക്കു വേണ്ടി നമ്മൾ ഇപ്പോൾ ഇങ്ങനെ ചിന്തിച്ചേ മതിയാവു. ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്ത ഒരു വിപത്ത് അത് നമ്മുടെ നാടിൻറ്റെയും നമ്മളുടെയും സാമ്പത്തികവും സാമൂഹികവും ആയ  തകർച്ചക് കാരണം ആയി .

ആദ്യമായി ഞാൻ നിങ്ങളോട് പറയുന്നത് , ലോക്ക് ഡൗൺ കാരണം തകർന്നിരിക്കുന്ന നമ്മുടെ ബിസിസ്സിനെ മെച്ചപ്പെടുത്താൻ ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുള്ള ലോൺ അതുപോലെ തന്നെ മൊറട്ടോറിയം പോലുള്ള ആനുകുല്യകളുണ്ട് , നമ്മുടെ ഇപ്പോഴത്തെ നിലനിൽപിന് വേണ്ടി ലോൺ എടുത്തു കൂട്ടുന്നതിന് മുൻപ് നിങ്ങൾ തിരിച്ചറിയണം എന്താണ് നിങ്ങളുടെ ബിസിനസ്സ് സംഭവിച്ചതെന്ന്.

ലോക്ക് ഡൗണിനു ശേഷം നമ്മൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കാൻ പോകുന്നത് രണ്ടു മേഖലകളിൽ ആണ്
1 . നമ്മൾ പണം കൊടുക്കാൻ ഉള്ള വിതരണക്കാർ ( Suppliers)
2 . നമ്മുക് പണം തരാൻ ഉള്ള കസ്റ്റമേഴ്സ് ( Customers)

രണ്ടു മേഖലകൾ നമ്മുടെ ബിസിസ്സിന് ഒഴിച്ചുകൂടാൻ കഴിയാത്ത നെടുംതൂണുകൾ ആണ്. നമ്മുടെ ബിസിനസ്സ് സംരംഭം ഏതാണോ അതിനു അനുസരിച്ച ആയിരിക്കും മേൽ പറഞ്ഞ രണ്ട് വിഭാഗങ്ങളുടെ ഇടപെടലുകൾ.

ഉദാഹരണത്തിന് ഒരു തുണി കട ആണെകിൽ അവിടെ നമ്മൾ പണം കൊടുക്കാൻ ഉള്ള വിതരണക്കാർ മാത്രമേ ഉണ്ടാകു , ചിലപ്പോൾ അവർക്കു കൊടുക്കാൻ ഉള്ള പണത്തിനു തുല്യമായാ സ്റ്റോക്ക് നമ്മുടെ ഷോപ്പിൽ ഉണ്ടാകാം അല്ലെകിൽ നമ്മുടെ സ്റ്റോക്ക് ഒരു കാലയളവിൽ മോശമായി പോയിട്ടുണ്ടാകാം.

 സ്റ്റോക്ക് നമ്മുടെ പക്കൽ ഉള്ള ഒരു അവസ്ഥ ആണ് എങ്കിൽ ഡിസ്കൗണ്ട് സെയിൽസ് അല്ലെകിൽ കോംബോ പോലുള്ള ആകർഷണം ആയ ഓഫറുകൾ കസ്റ്റമേഴ്സിനു നല്കി നമ്മുടെ സ്റ്റോക്ക് വിറ്റഴിക്കുക അതിലൂടെ ലഭിക്കുന്ന പണം നമ്മുക് എളുപ്പത്തിൽ വിതരണകർക് നൽകുകയും പുതിയ സ്റ്റോക്ക്  ചെയ്യാൻ സാധിക്കുന്നതാണ്.

സ്റ്റോക്ക് മോശമായി പോയ അവസ്ഥ ആണ് എങ്കിൽ പുതിയ സ്റ്റോക്കിന് വേണ്ടിയുള്ള പണം ഗവണ്മെന്റ് നൽകുന്ന ആനുകുല്യങ്ങൾ സ്വീകരിച്ച കൊണ്ടോ  ( കുറഞ്ഞ പലിശ നിരക്കിലുള്ള ലോൺ) , കണ്ടെത്തേണ്ടതാണ് . അങ്ങനെ സമാഹരിക്കുന്ന പണം ഉപയോഗിച്ച കുറഞ്ഞ ചെലവിൽ ( Cost ) സ്റ്റോക്ക് വാങ്ങുക

ഒരു അവസ്ഥയിൽ കുറഞ്ഞ പേയ്മെന്റിൽ സ്റ്റോക്ക് കിട്ടാനുള്ള സാധ്യതയും കൂടുതൽ ആണ്. അങ്ങനെ ഉള്ള വിതരണക്കാരെ അന്വേഷിച്ചു കണ്ടെത്തുക. ക്രെഡിറ്റ് പീരീഡ് ( Credit  പീരീഡ് ) കൂടുതൽ തരുന്ന വിതരണക്കാർ ആണ് എങ്കിൽ നമ്മൾ ലോൺ എടുക്കേണ്ട കാര്യവും ഇല്ല.
ഇനി നമ്മുടെ ബിസിനെസ്സിലേക് പണം കൊണ്ടുവരാൻ ഉള്ള മറ്റൊരു മാർഗമാണ്  കോൺവെർഷൻ ഓഫ് കസ്റ്റമർ ( conversion  of Accounts Receivable  ) എന്നാൽ ഒരു അവസ്ഥയിൽ നമ്മുക് നേരിട് പണമായി ഒരു അക്കൗണ്ടുകൾ മാറ്റാൻ സാധിക്കില്ല , അതിനു പകരമായി നമ്മുടെ കസ്റ്റമേഴ്സിന് ( Customer ) 3  മുതൽ 6  മാസത്തെ അധിക കാലാവധി നൽകുകയും അവരിൽ നിന്നും PDC Cheque , Promissory Note എന്നിവ വാങ്ങുക .   
PDC Cheque , Promissory Note രണ്ടു ഡോക്കുമെന്റ്സും നമ്മുടെ ബാങ്കിൽ ഡിസ്കൗണ്ട് ചെയ്യാവുന്നതാണ് . അത് വഴിയും നമ്മുക്ക് പണം സമാഹരിക്കാനും നിശ്ചിത കാലയളവിൽ തിരിച്ചടക്കാവുന്നതും ആണ്.
നിങ്ങളുടെ ബിസിനസ്സ് ഏതെകിലും ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടുണ്ട് എങ്കിൽ മൊറൊട്ടോറിയം എന്ന ആനുകൂല്യം സ്വീകരിക്കാതെ മാസത്തിൽ ഉള്ള അടവ് കൃത്യമായി അടക്കാൻ ശ്രമിക്കുക . അല്ലെങ്കിൽ നിങ്ങൾ അധിക പലിശക്കും ചാർജുകൾക്കും നിങ്ങൾ ബാത്യതയിലേക് നയിക്കും.



മുകളിൽ ഞാൻ സൂചിപ്പിച്ച 3 കാര്യങ്ങൾ നിങ്ങളുടെ ബിസിനസ്സിനെ ലോക്ക് ഡൗൺ പ്രതിസന്ധിയിൽ നിന്നും രക്ഷപെടുത്താൻ സാധിക്കും . അനാവശ്യമായ കട ബാത്യതകളിൽ ചെന്ന് ചാടാതിരിക്കുക , ഗുണമേൻമ ഉള്ള സാധനകൾ ചെലവ് കുറഞ്ഞ രീതിയിൽ വിതരണകാരിൽ  നിന്നും വാങ്ങി മെച്ചപ്പെട്ട ലാഭത്തിനു വിൽക്കുക. കരുതലോടെ മുന്നേറു നമ്മുക് നമ്മുടെ ബിസിനസ്സിനെ രക്ഷപെടുത്താം.



Rijas Majeed
Business Analyst
rijasmajeed1990@gmail.com
+91 8547880736




Comments

Popular posts from this blog

നമ്മുക്ക് നിക്ഷേപകരെ കണ്ടെത്താം